സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കൊയിലാണ്ടി സ്വദേശിയായ മധ്യവയസ്‌കന്‍ പിടിയില്‍


കൊയിലാണ്ടി: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പോലീസ് പിടിയില്‍. കൊയിലാണ്ടി സ്വദേശിയായ മാനാരി ബാലകൃഷ്ണന്‍ (54)നെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാസമാണ് ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു. കൊയിലാണ്ടി എം.വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

എസ്.ഐ.മാരായ എ.അനീഷ്, എം.പി. ശൈലേഷ്, എ.എസ്.ഐ.മാരായ ഗിരീഷ്, അബ്ദുള്ള, ഡ്രൈവര്‍ ഒ.കെ.സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.