22 വര്‍ഷത്തെ പതിവ് തെറ്റിയില്ല; സംസ്‌കൃത നാടക മത്സരത്തില്‍ കുത്തക നിലനിര്‍ത്തി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


പേരാമ്പ്ര: കഴിഞ്ഞ 22 വര്‍ഷമായി തുടര്‍ന്നുവന്നിരുന്ന ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം എന്ന പതിവ് പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇത്തവണയും തെറ്റിച്ചില്ല. പൊയില്‍ക്കാവ് സ്‌കൂളിലെ ടീം അവതരിപ്പിച്ച കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന നാടകം ഒന്നാം സ്ഥാനം നേടി സംസ്ഥാന നാടക മത്സരത്തിലേക്ക് അവസരം നേടിയിരിക്കുകയാണ്.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം സാഹിത്യ വിഭാഗം പ്രൊഫസറായ എം.കെ സുരേഷാണ് നാടകം സംവിധാനം ചെയ്തത്. കഴിഞ്ഞ 22 തവണയും കുട്ടികളെ സംസ്ഥാന കലോത്സവത്തിന് തയ്യാറാക്കിയത് ഇദ്ദേഹമാണ്. ദുഷ്യന്തന്റെ വേഷം ചെയ്ത മികച്ച നടിയായി നയന.എം തെരഞ്ഞെടുക്കപ്പെട്ടു.

നിരഞ്ജന, നിഹാരിക, കൃഷ്ണ, നയന, പ്രബീഷ, ചൈത്ര, ബാലശങ്കര്‍, അഭിനന്ദ്, ആര്യ, മിത്രാവിന്ദ എന്നിവരാണ് നാടകം അവതരിപ്പിച്ചത്.