സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്മാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ; അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്മാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2024 വര്‍ഷത്തെ സ്‌കോളര്‍ഷിപ് നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ലോട്ടറി ടിക്കറ്റ് വില്‍പ്പന ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച അംഗങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.

2024 ലെ എസ്എസ്എല്‍സി പരീക്ഷയില്‍ 80 % മാര്‍ക്കോടെ വിജയിച്ച് റഗുലര്‍ ഹയര്‍ സെക്കണ്ടറി തലപഠനത്തിനോ മറ്റു റഗുലര്‍ കോഴ്സില്‍ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും, റഗുലര്‍ പ്രെഫഷണല്‍ കോഴ്‌സുകള്‍, ബിരുദാനന്തര കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബര്‍ 30. ഫോണ്‍: 0495-2378222.

Summary :Scholarships for children of welfare fund members of state lottery agents and vendors; Application invited.