വിദ്യാര്‍ത്ഥികള്‍ക്കും വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കുമായി അവാര്‍ഡ് വിതരണവും അനുമോദനസദസ്സുമായി കാവുംവട്ടം എം.യു.പി സ്‌കൂള്‍


കൊയിലാണ്ടി: കാവുംവട്ടം എം.യു.പി സ്‌കൂളില്‍ സ്‌കോളര്‍ഷിപ്അവാര്‍ഡ് വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു.
ചടങ്ങില്‍ വിവിധ കല-കായിക മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ കോഴിക്കോട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സനില്‍ ചന്ദ്രന്റെ ക്രിക്കറ്റിനുള്ള സമഗ്ര സംഭാവനകള്‍ അനുസ്മരിച്ച് അദ്ദേഹത്തിന് ഉപഹാരം സമര്‍പ്പിച്ചു. ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ ഫാസില്‍ പി. പി. ഉദ്ഘടനം ചെയ്തു.


കൂടാതെ രക്ഷിതാക്കള്‍ക്കായി വ്യക്തിത്വവികസനം, കുട്ടികളുടെയും കൗമാരക്കാരുടെയും വളര്‍ച്ചാ ഘട്ടങ്ങളില്‍ സംരക്ഷണവും പിന്തുണയും ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ എന്നിവ പ്രശസ്ത മോട്ടിവേഷന്‍ ട്രെയിനര്‍ രങ്കീഷ് കടവത്ത് ക്ലാസെടുത്തു. ഹരിതസേനയുടെ ക്രിയാത്മക പ്രവര്‍ത്തനമായ ഹാന്‍ഡ് മെയ്ഡ് സോപ്പ് നിര്‍മാണത്തിന് തുടക്കം കുറിച്ചു.

കാവുംവട്ടം എം.യു.പി സ്‌കൂള്‍ അധ്യാപകന്‍ ഷൈജു മാസ്റ്ററുടെ നേതൃത്വത്തില്‍ ഹരിത സേന നിര്‍മിച്ച സോപ്പ് വില്പന ഉദ്ഘാടനം ദീപ്തി ഇ.പിക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. പരിപാടിയില്‍ എംയുപി സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ കെ.കെ മനോജ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് കെ.പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.