‘സനാതനധര്‍മ്മം ധര്‍മ്മമോ അധര്‍മ്മമോ’ അംബേദ്കര്‍ ജയന്തി ആചരണത്തിന്റെ ഭാഗമായി സെമിനാറുമായി കൊയിലാണ്ടിയിലെ പട്ടികജാതി ക്ഷേമസമിതി
കൊയിലാണ്ടി: ഡോ. ബി.ആര്‍ അംബേദ്കര്‍ 134ാം ജന്മജയന്തി ആചരണത്തിന്റെ ഭാഗമായി പട്ടികജാതി ക്ഷേമസമിതി കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സനാതനധര്‍മ്മം ധര്‍മ്മമോ അധര്‍മ്മമോ’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ നടന്ന പരിപാടി പി കെ എസ് ജില്ലാ വൈസ് പ്രസിഡണ്ട് പി.വി.അനുഷ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി പി.പി.രാജീവന്‍ വിഷയാവതരണം നടത്തി. ഏരിയ പ്രസിഡണ്ട് പി.കെ.രാജേഷ്, ടി.വി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.