‘മണിപ്പൂരിലെ കലാപകാരികൾക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് ബി.ജെ.പി സർക്കാർ’; കൊയിലാണ്ടിയിൽ എൽ.ഡി.എഫിന്റെ ജനകീയ കൂട്ടായ്മ


കൊയിലാണ്ടി: മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ നടത്തി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ്‌ പരിസരത്ത് സംഘടിപ്പിച്ച കുട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണിപ്പൂരില്‍ കലാപം സഘടിപ്പിക്കുന്നത് സംഘപരിപാറിന്റെ നേതൃത്വത്തിലാണെന്നും, കലാപകാരികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് അവിടുത്തെ ബിജെപി സര്‍ക്കാരണെന്നും പ്രസംഗത്തിനിടെ അദ്ധേഹം പറഞ്ഞു.

രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷനായി. അജയ് ആവള, എൻ.കെ വത്സൻ, മുൻ എംഎൽഎ പി.വിശ്വൻ, എസ്.സുനിൽ മോഹൻ, സി.സത്യ ചന്ദ്രൻ, കെ.ടി.എം കോയ, എം.പി ഷിബു, പി.കെ കബീർ സലാല, കെ.കെ കണ്ണൻ തുടങ്ങിയവര്‍ സംസാരിച്ചു. ഇ.കെ അജിത്ത് സ്വാഗതവും ടി കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.

മണിപ്പൂരിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്തെ 140 നിയോജ മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ പതിനായിരങ്ങളാണ്‌ പങ്കെടുത്തത്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു പരിപാടി.