അഴകോടെ കാക്കാം അകലാപ്പുഴയെ; പുഴ സംരക്ഷിക്കാനായി കീഴരിയൂരിൽ പരിസ്ഥിതി പ്രേമികൾ ഒത്തുകൂടി
കൊയിലാണ്ടി: തെങ്ങിൻതോപ്പുകളും വെള്ളക്കെട്ടുകളും നെൽപ്പാടവും….. നിരനിരയായി നിൽക്കുന്ന തെങ്ങുകൾ കാറ്റേറ്റ പോലെ പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്നു..പ്രകൃതി കനിഞ്ഞു കൊടുത്ത അനുഗ്രഹമാണ് അകലാപ്പുഴയുടേത്. അകലാപുഴ സംരക്ഷിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രേമികൾ ഒത്തുകൂടി. കീഴരിയൂർ തുമ്പ പരിസ്ഥിതി സമതിയുടെ ആഭിമുഖ്യത്തിൽ അഴകോടെ കാക്കാം അകലാപ്പുഴ ക്യാമ്പയിൻ്റ വനമിത്ര പുരസ്ക്കാര ജേതാവ് സി.രാഘവൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കുറ്റി ഒഴത്തിൽ ഗോപാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാലത്ത് സുരേഷ്, സാബിറ നടുക്കണ്ടി, ഒ ജയൻ, കെ.ടി ചന്ദ്രൻ, ദാസൻ എടക്കുളം കണ്ടി, ഷെഫീഖ് യു ,ശ്രീനീ വാസൻ. എൻ.കെ.സായ് പ്രകാശ് എന്നിവർ സംസാരിച്ചു. ബേബി കമ്പനി, കെ എം സുരേഷ് ബാബു , രാജൻ നടുവത്തൂർ ‘, സംഗീത, പുഷ്പ എന്നിവർ നേതൃത്വം നൽകിനാട്ടുകാരും, തുമ്പ പരിസ്ഥിതി സമിതി പ്രവർത്തകരും വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളും ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി.