സുസ്ഥിര വികസനത്തിനായി എന്‍എസ്എസ് യുവത; ഗവണ്മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ സ്പതദിന ക്യാമ്പിന് തുടക്കം
കൊയിലാണ്ടി: ഗവര്‍മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ സ്പതദിന ക്യാമ്പിന് തുടക്കമായി. കുറുവങ്ങാ ട് സെന്റര്‍ യു.പി സ്കൂളില്നടക്കുന്ന ക്യാമ്പ് ‘സുസ്ഥിര വികസനത്തിനായി എന്‍എസ്എസ് യുവത’എന്ന പ്രമേയമാണ് മുന്നോട്ട് വെക്കുന്നത്. ”കൂട്ട് ”എന്ന് പേര് നല്കിയ ക്യാമ്പിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത് കണ്ടി നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പല്‍ ലൈജു ടീച്ചര്‍ എന്‍എസ്എസ് പതാക ഉയര്‍ത്തി. സ്കൂളില്‍ നിന്നും തുടങ്ങിയ എന്‍എസ്എസ് സന്ദേശ വിളമ്പര ജാഥയ്ക്ക് ആരംഭിച്ചു. പ്രിന്‍സിപ്പല്‍ ലൈജു ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് സത്താര്‍ കെ.കെ അധ്യക്ഷത വഹിച്ചു. കൊയ്ലാണ്ടി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ പി അനില്‍കുമാര്‍ എന്‍ എസ്. എസ് സന്ദേശം നല്കി.
വാര്‍ഡ് കൗണ്‍സിലര്‍ വത്സരാജ് കേളോത്ത്, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഗോപന് മാസ്റ്റര്‍, മുന്‍ പിടിഎ പ്രസിഡന്റ് സി.പി മോഹനന്, എം. രവീന്ദ്രന്, വീനസ് കുമാര്‍, എം.പി.ടി.എ ചെയര്‍ പേഴ്സണ്‍ ജെദീറ ഫര്‍സാന, സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ബിനു മാസ്റ്റര്‍, പി.ടി.എ എക്സിക്യൂട്ടീവ് അംഗം മുനീര്‍ പി.പി, ലായിക് ടി.എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വോളണ്ടിയര്‍ ലീഡര്‍ നയന്‍ വിവി നന്ദി പറഞ്ഞു.