കുടുംബ ഐശ്വര്യവും അഭിവൃദ്ധിയ്ക്കുവേണ്ടി ക്ഷേത്രത്തിലെത്തി ഭക്തജനങ്ങള്‍: ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ പൂജ


Advertisement

തിക്കോടി: ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യപൂജ നടന്നു. കുടുംബ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി നടത്തിയ പൂജയ്ക്ക് പയ്യന്നൂര്‍ പെരികമനം ഇല്ലം ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

Advertisement

നാടിന്റെ നാനാഭാഗത്തു നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് രൂപേഷ് കൂടത്തില്‍, സെക്രട്ടറി രാഘവന്‍ നായര്‍ തയ്യുള്ളതില്‍, ശശി ഒതയോത്ത്, രാജന്‍ അരോമ, വേണു പുതിയെടുത്ത്, മാതൃസമിതി പ്രസിഡണ്ട് രാധ ഇല്ലത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement
Advertisement

Summary: Sarvaishwarya Puja at Chingapuram Sri Maha Vishnu Temple