ലോക ഭിന്നശേഷി വാരാചരണം; വന്മുകം ഗവ ഹൈസ്‌കൂളില്‍ സായാഹ്ന ജനകീയ സദസ്സും കുട്ടികളുടെ കലാപരിപാടികളുമായി പന്തലായനി ബി.ആര്‍.സി
കൊയിലാണ്ടി: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സര്‍ഗ്ഗജാലകം സായാഹ്നജനകീയ സദസ്സ് സംഘടിപ്പിച്ചു. സമഗ്രശിക്ഷ കേരള ബിആര്‍സി പന്തലായനിയുടെയും ഗവ ഹൈസ്‌കൂള്‍ വന്മുഖത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സദസ്സ് സംഘടിപ്പിച്ചത്.
നന്തി കവലയില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍സിപാലിറ്റി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ കെ. ഷിജു ഫ്‌ലാഗ് ഓഫ് ചെയ്തു. വന്മുഖം ഗവ ഹൈസ്‌കൂളില്‍ ഒരുക്കിയ ചടങ്ങ് ന്റെ ഉദ്ഘാടനം എംഎല്‍എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിന് പന്തലായനി ബിപി സി ദീപ്തി ഇ.പി സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ മുടാടി പഞ്ചയത്ത് പ്രസിഡന്റ് ശ്രീ സികെ ശ്രീകുമാര്‍ മുഖ്യാതിഥിയായി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സുനില്‍ തിരുവങ്ങൂര്‍, മേലടി എഇഒ അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഹറഖാദര്‍, പി.ടി.എ പ്രസിഡന്റ് റഷീദ് കൊളരാട്ടില്‍, എംപിടിഎ വൈസ്പ്രസിഡന്റ് ഹസ്ബിന റഷീദ്, 17 ആം വാര്‍ഡ് മെമ്പര്‍ റഫിഖ് പുത്തലത്ത്, 18 ആംവാര്‍ഡ് മെമ്പര്‍ പി.പി കരിം എന്നിവര്‍ സംസാരിച്ചു.
ബിജു അരിക്കുളത്തിന്റെ ശിക്ഷണത്തില്‍ ഒരുക്കിയ നാടന്‍ പാട്ട് ട്രൂപ്പ് ഉദ്ഘാടന പരിപാടി വേദിയില്‍ അവതരിപ്പിച്ചു. പന്തലയനി ബി ആര്‍ സി പരിധിയിയിലെ പൊതു വിദ്യാലയത്തില്‍ പഠിക്കുന്ന ഭിന്നശേഷിയുളള കുട്ടികളുടെ കലാവിരുന്നും നടന്നു.
പ്രധാന അധ്യാപകന്‍ പി.സി രാജന്‍ ചടങ്ങിന് നന്ദി പറഞ്ഞു.