ഇനി കൃഷ്ണഭക്തിയുടെ ഏഴ് ദിനങ്ങൾ; പുതിയ കാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കം, ഒപ്പം ക്ഷേത്രക്കുളം സമർപ്പണവും


Advertisement

കൊയിലാണ്ടി: മൂന്നാമത് ഭാഗവത സപ്താഹ യജ്ഞത്തിനും ക്ഷേത്രക്കുള സമർപ്പണത്തിനുമൊരുങ്ങി പുതിയ കാവിൽ ക്ഷേത്രം. ചടങ്ങുകൾ ഇന്ന്  ആരംഭിക്കും. സപ്താഹയജ്ഞത്തോട് അനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ക്ഷേത്രം മേൽശാന്തി ജയശങ്കർ ഭട്ട് നിർവഹിച്ചു. ധാരാളം ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

Advertisement

2022 നവംബർ 17 മുതൽ 24 വരെയാണ് പരിപാടികൾ നടക്കുക. കുളം സമർപ്പണം നവംബർ 17ന് വൈകുന്നേരം അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി കുബേരൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ യജ്ഞാചാര്യൻ പഴയിടം വാസുദേവൻ നമ്പൂതിരി നിർവഹിക്കും. ചടങ്ങിൽ കൊളത്തൂർ അദ്വൈത ആശ്രമം സ്വാമിനി ശിവാനന്ദപുരി വിശിഷ്ട അതിഥിയായി പങ്കെടുക്കും.

Advertisement

ഭഗവതി ക്ഷേത്രത്തിൽ രഞ്ജിത്ത് കെ എസ് കാവുംവട്ടം, ഭണ്ഡാര സമർപ്പണവും വിഷ്ണു ക്ഷേത്രത്തിൽ രജനി സുനിൽകുമാറിന്റെ വകയായി മേലാപ്പും സമർപ്പിച്ചു.

Advertisement