ഭിന്നശേഷിയുള്ള കുട്ടികളിലെ സര്‍ഗവാസനയുണര്‍ത്തുന്നതിനായി സമഗ്രശിക്ഷ കേരള ബിആര്‍സി പന്തലായനിയുടെ സര്‍ഗ്ഗജാലകം; ആവേശമുയര്‍ത്തി നാടന്‍പാട്ട് ശില്‍പ്പശാല
കൊയിലാണ്ടി: സമഗ്രശിക്ഷ കേരള ബിആര്‍സി പന്തലായനി സംഘടിപ്പിച്ച സര്‍ഗ്ഗജാലകത്തിന്റെ ഭാഗമായുള്ള നാടന്‍ പാട്ട് ശില്‍പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി ഓട്ടിസം സെന്ററില്‍ വെച്ച് നടന്ന പരിപാടി കൊയിലാണ്ടി മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു.കെ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിയുള്ള കുട്ടികളിലെ സര്‍ഗവാസനയുണര്‍ത്തുന്നതിനും അക്കാദമിക പിന്തുണ നല്‍കുന്നതിനുമായി ശനിയാഴ്ചകളില്‍ വിവിധ മേഖലളില്‍ വൈദഗ്ധ്യമുള്ളവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ബഹുമുഖ ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിനായി പന്തലായനി ബിആര്‍സി തയ്യാറാക്കിയ പദ്ധതിയാണ് സര്‍ഗ്ഗ ജാലകം. പദ്ധതിയിലൂടെ സംഗീതം ചിത്രരചന, നൃത്തം, ടെക്‌നോളജി ബേസ്ഡ് എഡ്യുക്കേഷന്‍, പരിഹാര ബോധന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ സെന്ററുകളിലായി കുട്ടികള്‍ക്ക് ശനിയാഴ്ചകളില്‍ പ്രത്യേക പരിശീലനം നല്‍കി വരുന്നു.
സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ പ്രശോഭ് എം.കെ അധ്യക്ഷത വഹിച്ച ചടങ്ങിന് സിന്ധു .കെ സ്വാഗതം പറഞ്ഞു. സില്‍ജ ബി പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ നാടന്‍ പാട്ട് കലാകാരന്‍ ബിജു അരിക്കുളം മുഖ്യഭാഷണം നടത്തി. സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരായ സന്ധ്യ രസിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പരിപാടിക്ക് സ്പഷ്യല്‍ എഡ്യംക്കേറ്റര്‍ അനില്‍ അസ നന്ദി പറഞ്ഞു.