പേരാമ്പ്രയില്‍ സെയില്‍സ് ഗേളിന് മര്‍ദ്ദനമേറ്റ സംഭവം; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു


പേരാമ്പ്ര: മാര്‍ബിള്‍ സ്ഥാപനത്തില്‍ സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്യുന്ന യുവതിയെ കടയുടമ പൂട്ടിയിട്ടു മര്‍ദ്ദിച്ചു എന്ന പരാതിയില്‍ പോലീസ് യുവതിയുടെ മൊഴിയെടുക്കുന്നു. 34 കാരിയായ യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു എന്നാണ് പരാതി.

ഈ സ്ഥാപനത്തില്‍ സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്യുകയാണ് യുവതി. ജോലിയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഒരു ദിവസം മുഴുവന്‍ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു എന്നാണ് യുവതിയുടെ പരാതി.

പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ന്നുള്ള നടപടികളിലേക്ക് കടക്കും എന്ന് പേരാമ്പ്ര പോലീസ് പറഞ്ഞു.

കടയുടമയായ ചേനായി റോയല്‍ മാര്‍ബിള്‍സ് ഉടമ ജാഫര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.