സേലം രക്തസാക്ഷി ദിനം ആചരിച്ച് ചെങ്ങോട്ടുകാവിലെ സി.പി.എം


Advertisement

ചെങ്ങോട്ടുകാവ്: സേലം രക്തസാക്ഷി ദിനം ആചരിച്ച് സി.പി.എം. ചെങ്ങോട്ടുകാവിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് സി.പി.എം ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

Advertisement

ഞാണംപൊയിലിൽ നടന്ന രക്തസാക്ഷി ദിന പൊതുയോഗം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം പി.വിശ്വൻ മാസ്റ്റർ കർഷകസംഘം മെമ്പർഷിപ്പ് ഏറ്റുവാങ്ങി.

Advertisement

ലോക്കൽ സെക്രട്ടറി അനിൽ പറമ്പത്ത് അധ്യക്ഷനായി. സംഘടക സമിതി കൺവീനർ വി.ടി.ഉണ്ണി സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.വി.ഗിരിജ, ബേബി സുന്ദർരാജ്, സത്യൻ പി എന്നിവർ സംസാരിച്ചു. സോമശേഖരൻ നന്ദി പറഞ്ഞു.

Advertisement