പൂരപ്പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങിന് ശക്തന്‍ കുളങ്ങര ക്ഷേത്രത്തില്‍ തുടക്കമിട്ട് ശക്തന്‍കുളങ്ങര സൗഹൃദ കൂട്ടായ്മ


Advertisement

വിയ്യൂര്‍: പൂരപ്പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങിന് ശക്തന്‍ കുളങ്ങര ക്ഷേത്രത്തില്‍ തുടക്കമായി. തൃശൂര്‍ പൂരങ്ങളിലും മറ്റും കണ്ടുവരുന്ന ചടങ്ങാണ് ആദ്യമായി ശക്തന്‍ കുളങ്ങരയിലും നടത്തിയിരിക്കുന്നത്. പ്രദേശത്തെ വാട്‌സാആപ്പ് കൂട്ടായ്മയായ ശ്രീ ശക്തന്‍കുളങ്ങര സൗഹൃദ കൂട്ടായ്മയാണ് ഇത്തരമൊരു ചടങ്ങ് ഇവിടെ നടത്താന്‍ മുന്നിട്ടിറങ്ങിയത്.

Advertisement

സൗഹൃദ കൂട്ടായ്മ പ്രവര്‍ത്തകരും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളുമെല്ലാം ചേര്‍ന്ന് പൂരപ്പന്തലിന് കാല്‍നാട്ടി. മാര്‍ച്ച് രണ്ട് മുതല്‍ ഏഴ് വരെയാണ് ശക്തന്‍ കുളങ്ങര ഭഗവതി ക്ഷേത്ര മഹോത്സവം കൊണ്ടാടുന്നത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പ്ലാവ് കൊത്തല്‍ ചടങ്ങ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു.

Advertisement
Advertisement