32 ടീമുകള്‍ മത്സരിച്ചു, മികച്ച കളിക്കാരനായി മനീഷ്; ജില്ലാതല കാരം ടൂര്‍ണമെന്റുമായി സൈരി തിരുവങ്ങൂര്‍
തിരുവങ്ങൂര്‍: സൈരി തിരുവങ്ങൂരിന്റെ 50ാം വാര്‍ഷികത്തൊടാനുബന്ധിച്ച് ജില്ലാതല കാരം ടൂര്‍ണമെന്റ് സംഘടുപ്പിച്ചു. കൊയിലാണ്ടി കാരം അസോസിയേഷന്റെ നേതൃത്വത്തില്‍ 32 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
രാവിലെ ലൈബ്രറി കൗണ്‍സില്‍ അംഗം പി.വേണു ഉദ്ഘാടനം ചെയ്ത മത്സരങ്ങള്‍ രാത്രി വളരെ വൈകി അവസാനിച്ചു. മത്സരത്തില്‍ എം.എസ്.എലത്തൂര്‍ ഒന്നാം സ്ഥാനവും 6001 രൂപ പ്രൈസ് മണിയും ട്രോഫിയും, അല്‍ബ കൊയിലാണ്ടി രണ്ടാം സ്ഥാനവും 4001 രൂപ പ്രൈസ് മണിയും ട്രോഫിയും നേടി.
മികച്ച കളിക്കാരനുള്ള ട്രോഫിക്ക് മനീഷ്.കെ.സി.എ അര്‍ഹനായി. ജേതാക്കള്‍ക്ക് പി.കെ.പ്രസാദ്, ബാലകൃഷ്ണന്.എം എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. അശോകന് കോട്ട് അധ്യക്ഷനായ ചടങ്ങില്‍ ശിവപ്രസാദ് സ്വാഗതവും ജോഷ്നി നന്ദിയും പറഞ്ഞു.