നാടകം, ഗാനമേള, നൃത്തം തുടങ്ങി നിരവധി പരിപാടികള്‍; സൈരി തിരുവങ്ങൂരിന്റെ 51 ആം വാര്‍ഷിക ആഘോഷങ്ങള്‍ സമാപിച്ചു


Advertisement

കൊയിലാണ്ടി: സൈരി തിരുവങ്ങൂരിന്റെ 51 ആം വാര്‍ഷിക ആഘോഷങ്ങള്‍ സമാപിച്ചു. സമാപന പരിപാടി പ്രശസ്ത നടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ വിനീത് പൊന്നാടത്ത്, അഭിനേതാവ് ഭാസ്‌കരന്‍ വെറ്റിലപ്പാറ, വായനാ മത്സര വിജയി സുനിഷ കല്‍ഹാരം എന്നിവര്‍ക്ക് മെമെന്റോ നല്‍കി മുഹമ്മദ് പേരാമ്പ്ര ആദരിച്ചു.

Advertisement

മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയികളായ വന്ദന ബാബു, സുധന്‍ വെങ്ങളം, കാര്‍ത്തിക് ആര്‍ കൃഷ്ണ, നന്ദന പി കെ, എന്നിവര്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി, നേതൃ സമിതി കണ്‍വീനര്‍ കെ വി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Advertisement

തുടര്‍ന്ന് വിവിധ നാടകങ്ങള്‍, ഡാന്‍സ്, കരോക്കെ ഗാനമേള എന്നിവ അരങ്ങേറി. പി.കെ പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വത്സന്‍ പല്ലവി നന്ദിയും പറഞ്ഞു.

Advertisement