ഇനിയും അപകടം ആവര്‍ത്തിക്കരുത്; റെജിലാല്‍ മുങ്ങിമരിച്ച മീന്തുള്ളിപ്പാറയില്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്


Advertisement

പേരാമ്പ്ര:
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട പറമ്പല്‍ മീന്തുള്ളിപ്പാറയില്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ഇവിടെ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
Advertisement

ചക്കിട്ടപ്പാറയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണു മീന്തുള്ളിപ്പാറ. നിരവധിയാളുകളാണു ദിനപ്രതി ഇവിടം എത്താറുള്ളത്. നിരവധിയായ അപകടങ്ങളാണ് ഇവിടെയുണ്ടായത്.

Advertisement

അടുത്തിടെ ഫോട്ടോഷൂട്ടിനിടെ നവദമ്പതികള്‍ അപകടത്തില്‍പെടുകയും ഭര്‍ത്താവായ പാലേരി സ്വദേശി റെജിലാല്‍ മരണപ്പെടുകയും ചെയ്തിരുന്നു.

Advertisement


[bot1]