ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങൾ, വൃക്കരോ​ഗം ബാധിച്ച കൊല്ലത്തെ ശാദുലിക്കായ് കെെകോർത്ത് നാട്; കലക്ഷൻ ഡേയിൽ നമുക്കും പങ്കാളികളാകാം


കൊയിലാണ്ടി: പിഞ്ചോമനകൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇനിയും ഏറെ നാൾ കഴിയെണമെന്ന ആ​ഗ്രഹമാണ് കൊല്ലം സ്വദേശി ശാദുലിയുടെ മനസ് നിറയെ. എന്നാൽ അപ്രതീക്ഷിത അതിഥിയായി ജീവിതത്തിലേക്ക് വൃക്ക രോ​ഗം കടന്നുവന്നതോടെ പ്രതീക്ഷകളെല്ലാം താളംതെറ്റി. വൃക്ക മാറ്റിവെച്ചാൽ കൊല്ലത്തെ പുതിയ വേലിക്കകത്ത് ശാദുലിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഭാര്യയും മൂന്നു പിഞ്ചുമക്കളുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമാണ് ശാദുലി. പ്രവാസ ജീവിതത്തിനിടയിലാണ് ശാദുലിക്ക് വൃക്ക സംബന്ധമായ രോഗം പിടിപെടുന്നത്. ചികിത്സയ്ക്കായി നാട്ടിലെത്തി. കിഡ്നി മാറ്റി വെക്കുകയെന്നതാണ് ഡോക്ടർമാർ നിർദേശിക്കുന്ന പ്രതിവിധി. ചികിത്സക്കാവശ്യമായ ഭീമമായ തുക കണ്ടെത്തുകയെന്നത് ശാദുലിക്കും കുടുംബത്തിനും താങ്ങാൻ കഴിയുന്നതിനപ്പുറമാണ്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ശാദുലിയുടെ ചികിത്സക്ക് ആവശ്യമായ തുക സമാഹരിക്കുവാനായി നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റിയും രൂപീകരിച്ചു.

എത്രയും വേ​ഗം ശാദുലിയുടെ തുടർചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തുന്നതിനായി ജൂൺ 16-ന് ശാദുലി കലക്ഷൻ ഡേ ആയി ആചരിക്കുകയാണ്. നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം നൽകി ശാദുലിനെ നമുക്ക് ചേർത്ത് പിടിക്കാം. താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറുകളിലേക്ക് പണം അയക്കാം.

എസ്.ബി.ഐ

ശാദുലി പുതിയ വേലിക്കകത്ത്

അക്കൗണ്ട് നമ്പർ: 41595906146
ഐ.എഫ്.എസ്.സി കോഡ്: SBIN0003338


ഫെഡറൽ ബേങ്ക്

ശാദുലി പുതിയ വേലിക്കകത്ത്

അക്കൗണ്ട് നമ്പർ: 14070100241097
ഐ.എഫ്.എസ്.സി കോഡ്: FDRL0001407

 

ഐ.സി.ഐ.സി.ഐ ബേങ്ക്

ശാദുലി പുതിയ വേലിക്കകത്ത്

അക്കൗണ്ട് നമ്പർ: 185301502275
ഐ.എഫ്.എസ്.സി കോഡ്: ICIC0001853