രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധന; വിയ്യൂര്‍ കളത്തിന്‍കടവ് പുഴയോരത്ത് കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിന്നും 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു


കൊയിലാണ്ടി: രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിയ്യൂരില്‍ നിന്നും രണ്ട് കന്നാസ് വാഷ് കണ്ടെടുത്ത് എക്‌സൈസ്. ഇന്ന് രാവിലെ 11.30 തോടെയാണ് വിയ്യൂര്‍ കളത്തിന്‍ കടവ് പുഴയോരത്ത് നിന്നും 200 ലിറ്റര്‍ വാഷ് കണ്ടെടുത്തത്.

പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ വെച്ച് ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ വാഷാണ് കണ്ടെടുത്തത്. പ്രദേശത്ത് ഇത് ആദ്യമായാണ് വാഷ് കണ്ടെടുത്തതെന്നും പരിശോധനകള്‍ ശക്തമാക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പരിശോധനയില്‍ എ.ഇ.ഐ(ജി) മാരായ പ്രവീണ്‍ ഐസക്ക്, പി.സി. ബാബു,സി.ഇ.ഓ വിപിന്‍, ഡ്രൈവര്‍ സന്തോഷ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.