കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് തീപിടിച്ചു


കോഴിക്കോട്: ചിന്താവളപ്പിന് സമീപം ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറിന് തീപിടിച്ചു. ക്രൈംബ്രാഞ്ച് ഓഫീസിന് അടുത്തുവെച്ച് ബുധനാഴ്ച രാത്രി 8.45നാണ് അപകടം നടന്നത്.

സ്വര്‍ണപണിക്കാരായ മഹാരാഷ്ട്ര സ്വദേശികളായ അച്ഛനും മകനുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. സ്‌കൂട്ടറില്‍ നിന്ന് പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനം റോഡരികിലേക്ക് മാറ്റി നിര്‍ത്തി യാത്രക്കാര്‍ രക്ഷപ്പെട്ടു. വാഹനം പൂര്‍ണമായും കത്തിനശിച്ചു.

പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചു. കഴിഞ്ഞദിവസം മൂടാടിയിലും ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചിരുന്നു. പയ്യോളി സ്വദേശിയുടെ സ്‌കൂട്ടറായിരുന്നു കത്തിയത്.