മൊടക്കല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ബെെക്കിന് തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ കാണാം


കൊയിലാണ്ടി: മൊടക്കല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ബെെക്കിന് തീപിടിച്ചു. മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിന് സമീപം ഇന്ന് വെെകീട്ട് നാല് മണിയോടെയാണ് സംഭവം. ഉടനെ വെള്ളമുപയോ​ഗിച്ച് കെടുത്തിയതിനാൽ അപകടം ഒഴിവായി.

ഓടിച്ചുകൊണ്ടിരിക്കുന്നതിനിടിയൽ ബെെക്കിന്റെ സീറ്റിനടിയിൽ നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ബെെക്ക് യാത്രികൻ ഉടനെ ബെെക്ക് നിർത്തി. സീറ്റിനടിയിൽ നിന്നുമാണ് തീ പടർന്നത്. അതുവഴി കടന്നുപോയ വാട്ടർ ടാങ്കർ ലോറിയുടെ സഹായത്തോടെയാണ് തീ അണച്ചത്.

ബൈക്കിനു തീപിടിച്ച വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാസേന എ.എസ്.ടി.ഒ പ്രമോദ് പി കെ യുടെ നേതൃത്തത്തിലുള്ള സംഘം സ്ഥലത്ത് എത്തുമ്പോഴേക്കും തീ അണച്ചിരുന്നു.

Summary: Running bike caught fire in modakkallur