ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തില്‍ രുഗ്മിണി സ്വയംവര ഘോഷയാത്ര


കൊയിലാണ്ടി: ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തില്‍ ഭാഗവതസപ്താഹത്തിന്റെ ഭാഗമായി രുഗ്മിണി സ്വയംവര ഘോഷയാത്ര നടന്നു. സപ്താഹത്തിന്റെ അഞ്ചാം ദിവസം പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നാണ് രുഗ്മിണി സ്വയവരത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിച്ചത്.

6.15 ന് ആരംഭിച്ച ഘോഷയാത്ര ദീപാരാധനയോടെ മേലേടത്ത് ഹംസകുളങ്ങര ശിവക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. കണ്ണന്‍മാരുടെയും മേളങ്ങളുടെയും അകമ്പടിയോടെ ശ്രീകൃഷ്ണനെയും രുഗ്മിണിയെയും മേലേടത്ത് ശിവക്ഷേത്രത്തില്‍ വെച്ച് സ്വീകരിച്ചു. ക്ഷേത്ര പ്രദക്ഷിണം വെച്ച് മറ്റു ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.