പി.എസ്.സി വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്; അരിക്കുളം സ്വദേശി രുദ്രയ്ക്ക് അനുമോദനം


അരിക്കുളം: ഇക്കഴിഞ്ഞ പി.എസ്.സി വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അരിക്കുളം മാവട്ട് പുതിയെടുത്ത് രുദ്ര.ആര്‍.എസിന് അനുമോദന പ്രവാഹം. കോൺഗ്രസ്സ് സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

സേവാദൾ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ തങ്കമണി ദീപാലയം, രാജൻ.സി.പി, വാർഡ് മെമ്പർ ബിനി മഠത്തില്‍, പ്രമീള, ശ്രീജ നാരായണമംഗലം, കോൺഗ്രസ്സ് സേവാദൾ ബ്ലോക്ക് പ്രസിഡണ്ട് അനിൽകുമാർ അരിക്കുളം എന്നിവർ പങ്കെടുത്തു. പുതിയടത്ത് മീത്തല്‍ രാമചന്ദ്രന്റെയും ഷീബയുടെയും മകളാണ് രുദ്ര.

Description: Rudra was felicitated for securing first rank in PSC Women Civil Excise Officer Exam