‘ട്രാഫിക് നിയമം ലംഘിച്ച ബസുകൾക്ക് പണികിട്ടും’; കൊയിലാണ്ടിയിൽ യാത്രക്കാരെ ഇറക്കുന്നതിനിടിയിൽ ഇടതുവശത്തുകൂടെ ബസ് ഓഫർടേക്ക് ചെയ്ത സംഭവത്തിൽ നടപടിയുമായി ആർടിഓ


കൊയിലാണ്ടി: ന​ഗരത്തിൽ യാത്രക്കാരിക്ക് അപകടം സംഭവിക്കും വിധം ട്രാഫിക് നിയമം ലംഘിച്ച് ബസ്സ് ഓടിച്ച ഡ്രെെവർമാർക്കെതിരെ നടപടിയെടുക്കുമെന്ന് ആർ.ടി.ഒ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആരോപണവിധേയരായ ഡ്രെെവർമാരോട് ഇന്ന് ഉച്ചയ്ക്ക് പേഴ്സൺ ഹിയറിം​ഗിന് ഹാജരാവാൻ നിർദേശം നൽകിയതായും ആർ.ടി.ഒ പറഞ്ഞു.

വടകര ഭാഗത്ത് നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ഹെവിൻ കൊയിലാണ്ടി ശോഭിക ടെക്സ്റ്റൈയിൽസിനു മുന്നിൽ യാത്രക്കാരെ ഇറക്കുന്നതിനിടയിലാണ് മറ്റൊരു ബസ് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്നത്. ബസിറങ്ങി നടക്കുകായിരുന്ന യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടുപറകിലായി വന്ന ചിന്നൂസ് ബസാണ് ട്രാഫിക് നിയമം ലംഘിച്ച് ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്തത്.

ബസിറങ്ങി നടന്ന യുവതി ചിന്നൂസ് ബസിന്റെ വരവ് കണ്ട് പിറകോട്ട് മാറിയതിനാലാണ് വൻദുരന്തം ഒഴിവായത്. നിർത്തിയ ബസിൽ നിന്നും ആളിറങ്ങും എന്നറിയാമായിട്ടും തെറ്റായ രീതിയിലാണ് ചിന്നൂസ് ബസിലെ ഡ്രെെവർ വാഹനത്തെ ഓവർടേക്ക് ചെയ്തത്. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡ്രെെവർമാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണ് ഇത്തരം അപകടങ്ങൾക്കിടയാക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

യാത്രക്കാരെ ഇറക്കുന്നതിനിടയിൽ ഇടതുവശത്തൂകൂടെ ഓവർടേക്ക് ചെയ്ത് മറ്റൊരു ബസ്, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കൊയിലാണ്ടി ശോഭിക ടെക്സ്റ്റൈയിൽസിനു സമീപത്തുനിന്നുള്ള ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

summary:‘Buses that have violated traffic rules will be fined’; RTO has taken action in the incident of bus offer taking on the left side while dropping passengers at Koyiandy