85 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ആര്‍.എസ്.പി; കൊയിലാണ്ടിയിലെ പാര്‍ട്ടി ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി
കൊയിലാണ്ടി: ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമര പോരാളികളാല്‍ 1940 ല്‍ ബീഹാറില്‍ രൂപീകൃതമായ വ്യതിരിക്ത മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന് മാര്‍ച്ച് 19 ന് 85 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആര്‍.എസ്.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ബ്രാഞ്ചുകളിലും പാര്‍ട്ടി മണ്ഡലം ആസ്ഥാനമായ ബേബി ജോണ്‍ സെന്ററിലും പതാക ഉയര്‍ത്തി. ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം സംസ്ഥാനത്തുടനീളം പാര്‍ട്ടി കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലും പരിപാടി സംഘടിപ്പിച്ചത്.
പുളിയഞ്ചേരി, കോതമംഗലം, അരിക്കുളം, പൂക്കാട് എന്നീ ബ്രാഞ്ചുകളില്‍ ആണ് പതാക ഉയര്‍ത്തിയത്. ബേബി ജോണ്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മണ്ഡലം സെക്രട്ടറി റഷീദ് പുളിയഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗവും ആര്‍.വൈ.എഫ് ജില്ലാ സെക്രട്ടറിയുമായ എന്‍.കെ.ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റിയംഗമായ സി.കെ.ഗിരീഷന്‍, ആര്‍.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയും കേരള കണ്‍സ്ട്രക്ഷന്‍ ലേബര്‍ യൂണിയന്‍ (കെ സി എല്‍ യു) ജില്ലാ പ്രസിഡണ്ടുമായ അക്ഷയ് പൂക്കാട്, ആര്‍.വൈ.എഫ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി മുഹമ്മദ് റാഷിദ്.എന്‍, സെയ്ത് മുഹമ്മദ് തങ്ങള്‍, രാമകൃഷ്ണന്‍ കോമത്ത്കര എന്നിവര്‍ സംസാരിച്ചു.