ഗുരുജി വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ച് റോട്ടറി ക്ലബ്ബും ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷനും


കൊയിലാണ്ടി: കൊയിലാണ്ടി ഗുരുജി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികക്കായി ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി റോട്ടറി ക്ലബ്ബിന്റെയും ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

റോട്ടറി പ്രസിഡണ്ട് എ.വി വിനിഷ് രാജ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഓഡിനേറ്റര്‍ കെ.എസ് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ: നികേഷ് ബാബു, ഡോ: പ്രശാന്ത്, ഡോ: സുര്‍ജിത്ത്, ഡോ: സജിത, ഡോ:അനൂപ് കൃഷ്ണന്‍, ഡോ:നിവേദ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ പരിശോധിച്ചു. മേജര്‍ ശിവദാസ്, ചന്ദ്രശേഖരന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.കെ. മുരളി, സേവാഭാരതി വൈസ് പ്രസിഡണ്ട് അനില്‍ അരങ്ങില്‍ എന്നിവര്‍ സംസാരിച്ചു.