താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലേക്ക് പാറ വീണു; പരിക്കേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു


ലക്കിടി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു. വണ്ടൂര്‍ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന അനീഷ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.  ശനിയാഴ്ച ഉച്ചയോടെ ചുരത്തിലെ ആറാം വളവിലാണ് അപകടം നടന്നത്.

ബൈക്കില്‍ സഞ്ചരിക്കവെ പാറ ഉരുണ്ട് വീണ് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിനവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.