കൊയിലാണ്ടി നഗരത്തിലെ ഫോര്‍ ഒ ക്ലോക്ക് റസ്‌റ്റോറന്റില്‍ മോഷണം; ക്യാഷ് കൗണ്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ റസ്‌റ്റോറന്റില്‍ മോഷണം. സിദ്ദിഖ് പള്ളി ബില്‍ഡിങ്ങില്‍ പ്രവർത്തിക്കുന്ന ഫോര്‍ ഒ ക്ലോക്ക് റസ്‌റ്റോറന്റിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. മുപ്പത്തിനായിരത്തോളം രൂപ നഷ്ടമായി.

Advertisement

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോഷ്ടാവ് എത്തിയത്. പിറകിലുള്ള പള്ളിയുടെ കാടുപിടിച്ച പ്രദേശത്തുകൂടെയാണ് ഇയാള്‍ വന്നത്. സൈഡിലുളള ഡോറുവഴി അകത്തു കടക്കുകയും ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയുമായിരുന്നു. തലയില്‍ മുണ്ടിട്ട് മൂടിയ നിലയിലാണ് ഇയാള്‍ അകത്തുവന്നതെന്ന് കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

Advertisement

വീഡിയോ കാണാം https://www.instagram.com/reel/DIy1zmbhRet/?igsh=eGZjYmhwNTQ3OGFw

ഇന്നലെ ഉച്ചയോടെ കട തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement