‘ദേശീയപാതയെ ദുരിതപാതയാക്കിയ വഗാഡ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുക’; നന്തിയിലെ വഗാര്‍ഡ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി ആര്‍.ജെ.ഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി


കൊയിലാണ്ടി: നന്തിയിലെ വഗാഡ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി ആര്‍.ജെ.ഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. ദേശീയ പാതയിലും, പരിസര പ്രദേശങ്ങളിലും ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണം അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തിയും, മണ്ണിന്റെ ഘടനക്ക് അനുസരിച്ചുള്ള പ്ലാന്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതുമാണെന്നും കോടിക്കണക്കിന് രൂപ ലാഭം കൊയ്ത് കൊണ്ട് അദാനി ഗ്രൂപ്പ് വഗാഡിന് കൈമാറ്റം ചെയ്തതിലൂടെ അഴിമതിയാണ് നടന്നതെന്നും ആര്‍.ജെ.ഡി.ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്‌കരന്‍ പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷത വഹിച്ച മാര്‍ച്ചില്‍ എം.പി ശിവാനന്ദന്‍, പുനത്തില്‍ ഗോപാലന്‍, എം.കെ.പ്രേമന്‍ , എം.പി. അജിത, രജീഷ് മാണിക്കോത്ത്, രാജന്‍ കൊളാവി, സുരേഷ് മേലേപ്പുറത്ത്, കബീര്‍ സലാല , അവിനാഷ് ചേമഞ്ചേരി എന്നിവര്‍ സംസാരിച്ചു.

മുകുന്ദന്‍ മാസ്റ്റര്‍, എം.പി ജിതേഷ്, വി. മോഹനന്‍, രാജ്‌നാരായണന്‍, പി.ടി രാഘവന്‍, കെ.വി ചന്ദ്രന്‍, ചെറിയാവി സുരേഷ് ബാബു, ബിജു കേളോത്ത് കെ.ടി രാധാകൃഷ്ണന്‍, കെ.എം. കുഞ്ഞിക്കണാരന്‍, വി.വി. മോഹനന്‍, ഷീബ ശ്രീധരന്‍ , സുനിത. കെ, സിന്ധു ശ്രീശന്‍ , രജിലാല്‍ മാണിക്കോത്ത്, എം. നിബിന്‍കാന്ത്, പ്രജീഷ് നല്ലോളി എന്നിവര്‍ പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കി.