വെങ്ങളം പാലത്തിന് താഴെ പഴകിയ ഓറഞ്ചുകള്‍ തള്ളിയ നിലയില്‍


ചേമഞ്ചേരി: വെങ്ങളം പാലത്തിന് അടിയില്‍ പഴകിയ ഓറഞ്ചുകള്‍ തള്ളിയ നിലയില്‍. ഇന്നലെ രാത്രിയോടെയാണ് സംഭവം. പാലത്തിനടിയില്‍ നിരവധി പഴകിയതും അല്ലാത്തതുമായ ഓറഞ്ചുകളാണ് തള്ളിയ നിലയിലുള്ളത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ചെറിയ തോതില്‍ അഴുകിയ മണവും തുടങ്ങിയിട്ടുണ്ട്. ആരാണ് തള്ളിയതെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി 11 മണിക്കുള്ളിലാവാം ഇവിടെ പഴകിയ ഓറഞ്ചുകള്‍ നിക്ഷേപിച്ചുണ്ടാവുകയെന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ പഞ്ചായത്തില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും ഓറഞ്ചുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുണ്ടെന്നും വാര്‍ഡ് മെമ്പര്‍ അജ്‌നാഫ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.