തടി കുറയ്ക്കാം, പ്രമേഹം നിയന്ത്രിക്കാം; ചോറിന് പകരം ഇവ കഴിക്കൂ
മലയാളികള്‍ക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് ചോറ്. ചിലപ്പോഴൊക്കെ മറ്റെന്ത് കഴിച്ചാലും ഒരു നേരമെങ്കിലും ചോറ് കിട്ടിയാല്‍ മതിയെന്നാണ് പലരും ചിന്തിക്കുന്നത്. മിക്കവാറും വീടുകളില്‍ ഉച്ചയ്ക്കും രാത്രിയുമെല്ലാം ചോറ് ആയിരിക്കും ഭക്ഷണം. രാത്രിയില്‍ ചോറ് കഴിക്കുന്നത് മൊത്തത്തിലുള്ള ആറോഗ്യത്തിന് നല്ലതല്ല.
ചോറും അരി ഭക്ഷണവും ധാരാളം കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും. പ്രമേഹമുളഅളവര്‍ അത്താഴത്തിന് ചോറ് കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാര പെട്ടെന്ന് വര്‍ധിക്കുന്നതിന് ഇടയാക്കും. അതിനാല്‍ തടി കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ആഗ്രഹിക്കുന്നത് അരിഭക്ഷണം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കാം.
ഓട്‌സ്: ഒരു കപ്പ് ഓട്‌സില്‍ 7.5ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ ഇവ കഴിക്കുന്നത് പ്രമേഹം അമിതവണ്ണം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കും.
ചീരസൂപ്പ്: ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീരകൊണഅടുള്ള സൂപ്പ് ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കുന്നത് നല്ലതാണ്.
ഉപ്പുമാവ്: ഫൈബറിനാല്‍ സമ്പന്നമായതും ഫാറ്റ് കുറഞ്ഞതുമായ ഉപ്പുവാവ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.
ബാര്‍ലി: ഫൈബര്‍ അടങ്ങിയ ബാര്‍ലി കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.