മുഖ കാന്തി കൂട്ടാം, മുടിയും തഴച്ചുവളരും; കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മതി
ചോറ് തയ്യാറാക്കി കഴിഞ്ഞാല്‍ നമ്മള് വെറുതെ ഒഴിവാക്കി കളയുന്ന സാധനമാണ് കഞ്ഞിവെള്ളം. എന്നാല്‍ ഇനിയത് ഒഴിവാക്കേണ്ട. കുടിക്കാന്‍ ഇഷ്ടമില്ലെങ്കിലും കഞ്ഞിവെള്ളം ചര്‍മ്മ സൗന്ദര്യത്തിനും തലമുടിക്കും ഏറെ നല്ലതാണ്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
ചര്‍മ്മ സൗന്ദര്യത്തിന് ഉപയോഗിക്കാം:
കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഏറെ നല്ലതാണ്. മുഖക്കുരു അകറ്റാനും കറുത്ത പാടുകളെ തടയാനും ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കാനും ഇത് സഹായിക്കും. സഹായിക്കും. മുഖത്തെ അടഞ്ഞ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. അതിലൂടെ മുഖക്കുരുവിനെ തടയാം.
വെയിലേറ്റ് സ്കിന്നിനുണ്ടാകുന്ന കരുവാളിപ്പ് മാറ്റി സ്വാഭാവിക നിറം വീണ്ടെടുക്കാനും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നതിലൂടെ സാധിക്കും.
കഞ്ഞിവെള്ളം തലമുടിക്ക്:
തലമുടി കൊഴിച്ചില്‍ തടയാനും താരന് അകറ്റാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ഉലുവ എടുക്കുക. രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തില്‍ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം.
ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയില്‍ സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.