‘അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യം’; പയ്യോളിയിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
പയ്യോളി: ഇന്ത്യയിൽ വിഘടനവാദ ഭരണകൂട ഭീകരതയെ ഇല്ലായ്മ ചെയ്തു അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിന്റെ തിരിച്ചു വരവ് അനിവാര്യമാണെന്ന് ഐ എൻ ടി യു സി അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണിയിൽ.
പയ്യോളി മണ്ഡലം എൻ.എഫ്.പി.ടി.യു സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷവും ഭാരത് ജോഡോ പദയാത്രികനായ ഇ കെ ശീതൾ രാജിനുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മനോജ് എൻ എം അധ്യക്ഷത വഹിച്ചു. ഇ കെ ശീതൾ രാജ് മറുപടി പ്രസംഗം നടത്തി. മജീദ് ടിവി മുഖ്യപ്രഭാഷണം നടത്തി. വി കെ സായി രാജേന്ദ്രൻ, ടി ടി സോമൻ, സൈഫുദ്ദീൻ പി.കെ, കാവൽ മുസ്തഫ, സി.കെ ജാനു, ഫൈസൽ വി.പി, രാജൻ മണിയൂർ, എം.കെ മുനീർ എന്നിവർ സംസാരിച്ചു.
Summary: Return of Congress necessary to protect rights of grassroot people. Gandhi Jayanti Day celebrations were organized at Payyoli