കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് റിട്ടയേഡ് അധ്യാപകന്‍ മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് റിട്ടയേഡ് അധ്യാപകന്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൊയിലാണ്ടി ദേശീയപാതയില്‍  മാർക്കറ്റിന് സമീപമാണ് അപകടം നടന്നത്.

കണ്ണൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസ്സ് ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം നിലവില്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Summary; retired-teacher-dies-after-being-hit-by-a-private-bus-in-koyilandy.