ദേശീയപാതയില്‍ പെരുമാള്‍പുരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുക; അനിശ്ചികാല റിലേ നിരാഹാര സമരത്തിന് തുടക്കമിട്ട് പ്രദേശവാസികള്‍


പയ്യോളി: പെരുമാള്‍പുരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. സി.പി.ഐ.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്.

ഏരിയ സെക്രട്ടറി എം.പി.ഷിബു സമരം ഉദ്ഘാടനം ചെയ്തു. അനില്‍ കരുവാണ്ടി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഡി.ദീപ, ഏരിയ കമ്മിറ്റി അംഗം പി.ജനാര്‍ദ്ദനന്‍, വി.വി.ചന്ദ്രന്‍, പുതുക്കുടി ഹമീദ്, രമ്യനാഥന്‍, പ്രനില സത്യന്‍, ഷീബ പുല്‍പ്പാണ്ടി എന്നിവര്‍ സംസാരിച്ചു.

കെ.എം.പ്രമോദ് കുമാര്‍ സ്വാഗതം പറഞ്ഞു. പി.ജനാര്‍ദ്ദനന്‍, അനില്‍ കരുവാണ്ടി, കെ.എം.പ്രമോദ് കുമാര്‍, വേണു വെണ്ണാടി, എം.സിന്ധ്യ എന്നിവരാണ് ഒന്നാം ദിവസം നിരാഹാരമനുഷ്ഠിക്കുന്നത്.