ആവേശം തോരാതെ കമ്പവലി, സം​ഗീത സാ​ഗരവുമായി ഗാനമേള; വിവിധ കലാപരിപാടികളോടെ ഓണമാഘോഷിച്ച് കൊയിലാണ്ടി നെല്ലൂളിത്താഴ നിവാസികൾ


കൊയിലാണ്ടി: വിവിധ കലാപരിപാടികളോടെ ഓണം ആഘോഷിച്ച് നെല്ലൂളിത്താഴ നിവാസികൾ. ഡിവൈഎഫ്ഐ നെല്ലൂളിത്താഴെ യൂണിറ്റ് കമ്മറ്റി സംഘടിപ്പിച്ച 23 -മത് യൂണിറ്റ് കലോൽസവത്തിന്റെ ഭാ​ഗമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാ​ഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

വനിതകൾക്കുള്ള കമ്പവലി മത്സരത്തിലും വിവിധ കലാകായിക മത്സരങ്ങളിലും വിജയികളയവർക്കുമുള്ള സമ്മാന വിതരണം ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ എൽ.ജി ലിബീഷ് നിർവഹിച്ചു. അരുൺ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാമചന്ദൻ നെല്ലുളി അധ്യക്ഷത വഹിച്ചു.

മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ നിജില പറവകൊടി, വാർഡ് കൗൺസിലർ എൻ.ടി രാജീവൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ.ടി സിജേഷ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പയ്യന്നൂർ ട ട ഓർക്കസ്ട്രയുടെ ഗാനമേളയും നടന്നു.

Summary: Residents of Koilandy Nellulithaza celebrated Onam with various artistic performances