നരക്കോട് പുലപ്രക്കുന്ന് അംഗനവാടിയ്ക്ക് കരുതലുമായി താഴ്‌വാരം റസിഡന്‍സ് അസോസിയേഷന്‍; മിക്‌സര്‍ ഗ്രൈന്‍ഡര്‍ സമ്മാനിച്ചു


Advertisement

മേപ്പയ്യൂര്‍: നരക്കോട് പുലപ്ര്കുന്ന് 74ാം നമ്പര്‍ അംഗനവാടിയ്ക്കായി മിക്‌സര്‍ ഗ്രൈന്‍ഡര്‍ നല്‍കി താഴ്‌വാരം റസിഡന്‍സ് അസോസിയേഷന്‍. റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി രവീന്ദ്രന്‍ വള്ളില്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വി.പി.രമയ്ക്ക് മിക്‌സര്‍ ഗ്രൈന്‍ഡര്‍ കൈമാറി.

Advertisement

നരക്കോട് ഭാഗത്തെ കുടുംബങ്ങളുള്‍പ്പെട്ട കൂട്ടായ്മയാണ് താഴ്‌വാരം റസിഡന്‍സ് അസോസിയേഷന്‍. ചടങ്ങില്‍ പി.പ്രകാശന്‍ അധ്യക്ഷനായിരുന്നു. സി.എം.സതീഷ് ബാബു, കെ.പി.മൊയ്തീന്‍, എം.പി.കുഞ്ഞമ്മദ്, ഷൈജു.പി.എം, ജിഷ.കെ, സ്മൃതി.പി.എം, ഷൈനി.കെ.കെ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement

Summary: Residence Association with care for Narakode Pulaprakkunn Anganwadi; Presented mixer grinder