മേപ്പയ്യൂര്‍-കല്ലങ്കി റോഡ് വെള്ളക്കെട്ട്; അസിസ്റ്റന്റ് കളക്ടറുടെ സന്ദര്‍ശനത്തിന് പിന്നാലെ പരിഹാരനടപടികള്‍ ആരംഭിച്ചു


മേപ്പയ്യൂര്‍: കൊല്ലം-മേപ്പയ്യൂര്‍ -കല്ലങ്കി റോഡിലെ വെള്ളക്കെട്ടിന് പരിഹാരനടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദേശം കഴിഞ്ഞദിവസം അസിസ്റ്റന്റ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നടപടി. മേപ്പയ്യൂര്‍-കല്ലങ്കി ഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞതും വെള്ളെക്കട്ടിനും ഉടന്‍ പരിഹാരം കാണുമെന്ന് അസിസ്റ്റന്റ് കളക്ടര്‍ ആയുഷ്‌ഗോയല്‍ ഉറപ്പ് നല്‍കിയിരുന്നു.

കല്ലങ്കിഭാഗത്ത് കോണ്‍ഗ്രീറ്റ് പണി, കുറുങ്ങോട്ട്കാവ് ഭാഗത്തെ റോഡ് സൈഡിലുള്ള മൂടിക്കിടക്കുന്ന തോടുകള്‍ തുറക്കല്‍ എന്നീ പണികളാണ് നിലവില്‍ തുടങ്ങിയിട്ടുള്ളത്. വെള്ളക്കെട്ടിന് പരിഹാരമെന്നതിന് ആദ്യ പടിയായാണ് പ്രവൃത്തി നടക്കുന്നത്. പോലീസിന്റെ അകമ്പടിയോടെയാണ് പണികള്‍ ആരംഭിച്ചത്. നിലവില്‍ ജെ.സി.ബി ഉപയോഗിച്ച് തോടുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണുകളും മറ്റും നീക്കം ചെയ്യുകയാണ്.

മേപ്പയ്യൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ.പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കല്ലങ്കിഭാഗത്തെ കോണ്‍ഗ്രീറ്റ് പണി നടക്കുന്നതെന്നും അസിസ്റ്റന്റ് കളക്ടറുടെ നിര്‍ദേശപ്രകാരമാണ് വെള്ളക്കെട്ടിന് പരിഹാരം കാണുന്നതെന്നും മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ടെ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.