ചുവപ്പിൽ കുളിച്ച് കളിപ്പാട്ടങ്ങൾ മുതൽ കുരുന്നുകൾ വരെ; നിറക്കൂട്ട് ആഘോഷമാക്കി പൊയിൽക്കാവ് യു.പി സ്കൂൾ (വീഡിയോ കാണാം)


കൊയിലാണ്ടി: പൊയിൽക്കാവിന് ഇന്നലെ ചുവപ്പു നിറമായിരുന്നു. കളിപ്പാട്ടങ്ങൾ മുതൽ കുരുന്നുകൾ വരെ, എല്ലാം ചുവന്ന വർണ്ണത്തിലായിരുന്നു. പൊയിൽക്കാവ് യു.പി സ്കൂൾ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് റെഡ് ഡേ അഘോഷിച്ചത്. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ വൈവിധ്യങ്ങളായ ചുവന്ന നിറത്തിലുള്ള വസ്തുക്കളുടെ പ്രദർശനവുമുണ്ടായിരുന്നു. സ്കൂൾ വരാന്തയിൽ പ്രത്യേകം സജ്ജമാക്കിയ പവലിയനിൽ ആയിരുന്നു ചുവപ്പിൻ്റെ ഈ ഒരു ദിനം ഒരുക്കിയിരുന്നത്.

ചുവപ്പിനോട് കൂട്ടുകൂടി കുട്ടികളും ഏറെ പഠിച്ചു. കളിപ്പാട്ടങ്ങൾ, നിത്യോപക വസ്തുക്കൾ, പഴങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയ നൂറ് കണക്കിന് വസ്തുക്കൾ ചുവപ്പിൽ തിളങ്ങി. പ്രാഥമിക വർണ്ണങ്ങളായ ചുവപ്പ്,മഞ്ഞ, നീല കുട്ടികൾക്ക് കൂടുതലായി മനസ്സലിക്കാൻ കൂടിയാണ് എക്സിബിഷൻ ഒരുക്കിയതെന്ന് അധികൃതർ പറഞ്ഞു.

കുഞ്ഞുങ്ങളിൽ നിരീക്ഷണ പാടവം നിറങ്ങളിലേയും അകൃതികളിലേയും കൗതുകം, വർണ്ണ വീക്ഷണം എന്നിവ വികസിപ്പിക്കുന്നതിന് സഹായകമാകുന്ന കളർ ഡേയ്സ് തുടർന്നുള്ള ബുധനാഴ്ചകളിൽ വ്യത്യസ്ത വർണ്ണങ്ങളിൽ വിരിയുമെന്ന് ചിത്രകലാധ്യാപകൻ സൂരജ്കുമാർ പറഞ്ഞു. പ്രധാനാധ്യാപിക രോഷ്നി ആർ ആശംസകൾ നേർന്നു.

വീഡിയോ കാണാം:

 

summary: red color fest at poyilkav u.p school.