മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ആന്റ് സിസ്റ്റം മെയിന്റനന്‍സ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടരുടെ (ഒരൊഴിവ്) താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.ടെക് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നവംബര്‍ 23-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍ – 0495-2373976.

Summary: Recruitment to the post of Junior Instructor in Women ITI.