എലത്തൂര്‍ ഗവ: ഐ.ടി.ഐ ഉള്‍പ്പെടയുള്ള ഐ.ടി.ഐകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം


എലത്തൂര്‍: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐ.ടി.ഐ നീലേശ്വരം (കാസറഗോഡ് ജില്ല), ഗവ. ഐ.ടി.ഐ എലത്തൂര്‍ (കോഴിക്കോട് ജില്ല), ഗവ. ഐ.ടി.ഐ പാണ്ടിക്കാട് (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം (മലപ്പുറം ജില്ല) എന്നീ സ്ഥാപനങ്ങളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ (ഒരു ഒഴിവ് വീതം) നിയമിക്കുന്നു.


2024-25 അദ്ധ്യയന വര്‍ഷത്തില്‍ നിശ്ചിത കാലയളവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 16 ന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി.ഐ യില്‍ നടത്തും. ഏതെങ്കിലും ട്രേഡില്‍ ഗവ. അംഗീകൃത മുന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ (കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഒഴികെ) ആണ് മിനിമം യോഗ്യത. വേതനം മണിക്കൂര്‍ നിരക്കില്‍ പ്രതിദിനം പരമാവധി 945 രൂപ.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാററയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. ഫോണ്‍ : 0495- 2371451, 0495-2461898.