കൊയിലാണ്ടി, ബേപ്പൂര്‍ ഫിഷറീസ് സ്‌കൂളുകളിലേയ്ക്ക് കായിക പരിശീലകനെ നിയമിക്കുന്നു; ഇന്റര്‍വ്യൂ 11 ന്, വിശദമായി നോക്കാം


കൊയിലാണ്ടി: ഫിഷറീസ് സ്‌കൂളുകളായ GRFTHS കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന തലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ/ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സംസ്ഥാനതല കളിക്കാരനോ/സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം.


ഫുട്ബോള്‍ കോച്ചുകള്‍ക്ക് മുന്‍ഗണന. ഒക്ടോബര്‍ 11 ന് ഉച്ച 12.30 ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ബീച്ചിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ ആവശ്യമായ രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 9961011429, 9497650371.