പുറേമരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നഴ്സ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
വടകര: പുറമേരി സര്‍ക്കാര്‍ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 780 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
ജിഎന്‍എം/ബിഎസ് സി നഴ്സിംഗ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഏഴിന് രാവിലെ 10 മണിക്ക് ആശുപത്രിയില്‍ എത്തണം.
പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ കൊടുവരണം. ഫോണ്‍: 0496-2557270, 9497832300.