കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നഴ്സ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട് : ജില്ലാ ഹോമിയോ ആശുപത്രിയില്‍ നഴ്സ് തസ്തികയില്‍ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. 780 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ (മാസം പരമാവധി 21060 രൂപ).
ജിഎന്‍എം പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഏഴിനു രാവിലെ 11 ന് ഇന്റര്‍വ്യൂവിനായി എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തണം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും കൊണ്ടുവരണം. ഫോണ്‍: 0495-2460724.