കൊയിലാണ്ടി ഗവ: ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഐ.ടി. ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ എഫക്ട്‌സ് ട്രേഡില്‍ എന്‍.സി.വി.ടി സിലബസ് പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് മള്‍ട്ടിമീഡിയ ആന്റ് ആനിമേഷനില്‍ ബിരുദം ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, മള്‍ട്ടിമീഡിയ ആന്റ് ആനിമേഷനില്‍ ഡിപ്ലോമ (കുറഞ്ഞത് രണ്ട് വര്‍ഷം),അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് അല്ലെങ്കില്‍ ഡി.ജി.ടിയില്‍ നിന്ന് അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍), ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ ഇഫക്ട്‌സ് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, റെഗുലര്‍ / ആര്‍.പി. എന്‍ നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് (NCIC) എന്നിവയാണ് യോഗ്യത.

താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനുവരി 16 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ. ഐ.ടി.ഐ യില്‍ എത്തണം.