ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഇംഹാന്‍സിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ജൂണ്‍ 28 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളജ് പിഒ, 673 008 എന്ന വിലാസത്തില്‍ അയക്കണം. യോഗ്യത: ആര്‍.സി.ഐ. രജിസ്ട്രേഷനോടു കൂടിയ എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി. കുട്ടികളുടെ മാനസിക മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക.