വായനാനുഭവങ്ങൾ പങ്കിട്ടും ചോദ്യങ്ങൾ ചോദിച്ചും ഒരാഴ്ച; കൊയിലാണ്ടി കെ.കെ കിടാവ് മെമ്മോറിയൽ സ്കൂളിനിത് വായനയുടെ ആഘോഷം


കൊയിലാണ്ടി: വായനയിലൂടെ പുതു അറിവുകൾ നേടിയും അനുഭവങ്ങൾ പങ്കിട്ടും കെ.കെ കിടാവ് മെമ്മോറിയൽ യു പി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി. സ്കൂളിൽ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ കെ.ടി.എം കോയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ ശരത്ത് അധ്യക്ഷത വഹിച്ചു.

വായന മത്സരം, ചിത്രരചന, പ്രസംഗം, സാഹിത്യ ക്വിസ്, വായനാനുഭവം പങ്കിടൽ തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ പ്രധാനാധ്യാപകൻ അബ്ദുൾ നിസാർ, നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.