വായന മാസാചരണം; തിരുവങ്ങൂര്‍ യു.പി സ്‌ക്കൂളില്‍ പുസ്തകോത്സവം ആരംഭിച്ചു


പൂക്കാട്: തിരുവങ്ങൂര്‍ യു.പി സ്‌ക്കൂളില്‍ വായന മാസാചരണത്തിന്റെ ഭാഗമായി രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കുട്ടികളുടെ പുസ്തകോത്സവത്തിന് തുടക്കമായി. പ്രശസ്ത ബാലസാഹിത്യകാരന്‍ ഷിനോജ് രാജ് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പുസ്തകപ്രസാധകനും എഴുത്തുകാരനുമായ മണിശങ്കര്‍ പുസ്ത പരിചയം നടത്തി. ഹെഡ് മാസ്റ്റര്‍ എ.ആര്‍ ഷമീര്‍ അധ്യക്ഷതവഹിച്ചു. ബ്രിജില എസ്, സി.കെ ബാലകൃഷ്ണന്‍, ഇ. പ്രബോധ് എന്നിവര്‍ സംസാരിച്ചു.