വാശിയേറിയ ചോദ്യോത്തര മത്സരം, പങ്കിട്ട് വിജ്ഞാനം; ആവേശമായി വിയ്യൂർ വായനശാലയിലെ അറിവരങ്ങ്


Advertisement

വിയ്യൂർ: ക്വിസ് മാസ്റ്ററിന്റെ ചോദ്യ ശരങ്ങൾക്ക് മുന്നിൽ ഒട്ടും പതറാതെ തങ്ങളുടെ സമ്പാദ്യമായ അറിവിൽ നിന്ന് മറുപടി നൽകി മത്സരാർത്ഥികൾ. ഗ്രന്ഥശാല ദിനത്തിൽ വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ അറിവരങ്ങ് ആണ് ആവേശോജ്ജ്വലമായത്.

Advertisement

പരിപാടി കൊയിലാണ്ടി നഗരസഭ മരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് നിധീഷ് എ.കെ അദ്ധ്യക്ഷത വഹിച്ചു.

Advertisement

ക്വിസ് മാസ്റ്റർ രാഗേഷ് മാസ്റ്റർ, അഡ്വ. അരുൺ കൃഷ്ണ, രജീഷ് പൂണിച്ചേരി എന്നിവർ നേതൃത്വം നൽകിയ മത്സരം ആവേശോജ്ജ്വലമായിരുന്നു. മത്സരത്തിൽ 7-ാം വാർഡിലെ ഓർക്കിഡ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം 7-ാം വാർഡിലെ ഇതൾ, ചൈത്രം അയൽക്കൂട്ടങ്ങളും, മൂന്നാം സ്ഥാനം 7-ാം വാർഡിലെ നീലാംബരി , 8-ാം വാർഡിലെ സൗപർണിക എന്നീ അയൽക്കൂട്ടങ്ങളും കരസ്ഥമാക്കി.

Advertisement

7, 8. വാർഡുകളിലെ എ.ഡി.എസ് ഭാരവാഹികളായ പ്രേമ , നിഷ, അശ്വതി, ഷൈമ, വനിത വേദി ചെയർപേഴ്സൺ പ്രസന്ന എന്നിവർ ആശംസകളർപ്പിച്ചു. വായനശാല സെക്രട്ടറി പി.കെ. ഷൈജു സ്വാഗതവും ഖജാൻജി രാഗേഷ് കുമാർ നന്ദിയും പറഞ്ഞു.